A Journey Through Divinity

ക്ഷേത്ര ഐതീഹ്യം

Sree Mahadevar Temple, Rajakkad

Spiritual Heart of Rajakkad

ഭൂതകാലത്തിന്റെ പുണ്യസ്മരണകളിൽ രാജാക്കാട്

രാജാക്കാട് ശ്രീ മഹാദേവർ ക്ഷേത്രം നൂറ്റാണ്ടുകളായി ഇടുക്കി ജില്ലയിലെ ഭക്തരുടെ ആത്മീയ കേന്ദ്രമാണ്.

Temple Main View

Divine Aura

Experiencing the tranquil presence of Lord Mahadeva in every corner of this sacred land.

Rich Heritage

Preserving ancient traditions and customs passed down through spiritual lineages.

Social Upliftment

Empowering the community through unity, education, and spiritual guidance.

The Legacy of 1209

സാമൂഹികവും ആത്മീയവുമായ ഉന്നതി

കുടിയേറ്റക്കാരിൽ ഭൂരിപക്ഷവും ഈഴവർ ആയതുകൊണ്ട് 1952-1953 കാലഘട്ടത്തിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ ഒരു ശാഖ രൂപീകരിക്കുന്നതിനും അതുവഴി ദേശത്തിന് സാമൂഹിക അടിത്തറ സൃഷ്ടിക്കുന്നതിനും സ്ഥലത്തെ പ്രമാണിമാരും സമുദായ സ്നേഹികളും ശ്രമിച്ചു.

ഇതിന്റെ ഫലമായി രാജാക്കാട് കേന്ദ്രമായി യോഗത്തിന്റെ 1209-ാം മത് ശാഖ അനുവദിക്കപ്പെട്ടു. ഈ ശാഖയുടെ കീഴിൽ ക്ഷേത്ര ഭരണസമിതി രൂപീകരിക്കപ്പെടുകയും ഭഗവാന്റെ സാന്നിദ്ധ്യം കൂടുതൽ ശക്തമായി അനുഭവപ്പെടുകയും ചെയ്തു.

S.N.D.P BRANCH

1209

70+ Years of Glory

അറിവിന്റെ വെളിച്ചം

ക്ഷേത്ര സങ്കേതം ഒരു വിദ്യാലയം കൂടിയായി പരിണമിച്ചു. കുടിയേറ്റക്കാരായ മാതാപിതാക്കളുടെ കുഞ്ഞുങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകുന്നതിനുള്ള ഒരു കുടിപ്പള്ളിക്കൂടം ഭഗവാന്റെ അനുഗ്രഹത്താൽ ഇവിടെ ആരംഭിച്ചു. ഇതാണ് പില്ക്കാലത്ത് രാജാക്കാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളായി മാറിയത്.

ക്ഷേത്ര പുനരുദ്ധാരണ ചരിത്രം

1990

സമഗ്ര പുനരുദ്ധാരണം

ക്ഷേത്രം പൂർണ്ണമായി പുനരുദ്ധരിക്കുകയും മനോഹരമായ ശ്രീകോവിലും നടപ്പന്തലും ഉപക്ഷേത്രങ്ങളും ചുറ്റുമതിലോടു കൂടി പണി കഴിപ്പിക്കുകയും ചെയ്തു. ബ്രഹ്മശ്രീ. പറവൂർ ശ്രീധരൻ തന്ത്രികളുടെ ഉപദേശപ്രകാരമാണ് നിർമ്മാണം നടന്നത്.

2016

പുനപ്രതിഷ്ഠാ മഹോത്സവം

രാജാക്കാട് ക്ഷേത്രത്തെ ഒരു മഹാക്ഷേത്രഗണത്തിലേക്ക് എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായി. പരിപൂർണ്ണമായി കൃഷ്ണശിലയിൽ തീർത്ത ശ്രീകോവിലും നമസ്കാരമണ്ഡപവും എല്ലാം ഉൾപ്പെടെ 2016 ഏപ്രിൽ 22-ന് പുനപ്രതിഷ്ഠ നടന്നു.

ലോകം മുഴുവൻ അനുഗ്രഹിക്കപ്പെടട്ടെ

SAMASTHA LOKA SUKHINO BHAVANTHU